ഷുഹൈബ് കൊലപാതകം: ആകാശിനെ രക്ഷിക്കാന്‍ പൊലീസിന്റെ ശ്രമം

Published : Feb 22, 2018, 08:25 AM ISTUpdated : Oct 05, 2018, 12:10 AM IST
ഷുഹൈബ് കൊലപാതകം: ആകാശിനെ രക്ഷിക്കാന്‍ പൊലീസിന്റെ ശ്രമം

Synopsis

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിനു ശേഷം, പ്രതികളെ തേടി  പൊലീസ് നടത്തിയ തിരച്ചിലിൽ ഗുരുതരമായ പാളിച്ചയുണ്ടായതായി സൂചന. പ്രതികളുടെ ഒളിയിടത്തെപ്പറ്റി കൃത്യമായ സൂചന ലഭിച്ച ശേഷമാണു കഴിഞ്ഞ 17നു മുടക്കോഴി മലയിലെ പരിശോധന ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം ആസൂത്രണം ചെയ്തത്.  എന്നാല്‍ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് ആകാശിനെ തിരിച്ചറിയാനായി പൊലീസുകാര്‍ക്ക് നല്‍കിയ ഫോട്ടോ പൊലീസുകാര്‍ തന്നെ ചോര്‍ത്തിയതായാണ് സൂചന.

ആരാണു ചോർത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും സംഭവം പൊലീസ് കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ട്. മണിക്കൂറുകളോളം തിരഞ്ഞിട്ടും പൊലീസ് സംഘത്തിന് ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ എസ്പി കടുത്ത അതൃപ്തി സേനാംഗങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ്, അന്വേഷണ വിവരം ചോരുന്നതിനെപ്പറ്റി എസ്പി ഡിജിപിയോടു പരാതി അറിയിച്ചത്. രേഖാമൂലമല്ല, ഫോണിൽ അറിയിച്ചതായാണു വിവരം. ആരുടെയും പേരെടുത്തു പറയാതെയായിരുന്നു പരാതി.

എസ്പി പരാതി പറഞ്ഞ കാര്യം ഡിജിപി ശരിവച്ചുവെങ്കിലും എസ്പി നിഷേധിച്ചിട്ടുണ്ട്. തുടർന്നാണ് റേഞ്ച് ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ പുനസംഘടിപ്പിച്ചത്. കൊലപാതകം നടന്ന രാത്രിയിൽ വാഹനം കണ്ടെത്താൻ വൈകിയതും കൊലപാതക വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ വൈകിയതും മട്ടന്നൂർ പൊലീസിനു സംഭവിച്ച വീഴ്ചയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം ഒത്തിരി ഒത്തിരി മാറി, മന്ത്രിയെ സാക്ഷിയാക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രശംസ; 'കേരളത്തിലെ വ്യവസായ മേഖലയിൽ വൻ മാറ്റം'
അഴിമതിയിൽ വലിയ മാറ്റമൊന്നുമില്ല, ലോകത്ത് ഇന്ത്യക്ക് 91-ാം സ്ഥാനം മാത്രം; പാകിസ്ഥാന്‍റെ കാര്യം അതിലും കഷ്ടം, 182 രാജ്യങ്ങളിൽ 136-ാം സ്ഥാനത്ത്