തൊഴിലാളികളെ ബന്ധികളാക്കിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു

Web Desk |  
Published : Jul 21, 2018, 02:21 PM ISTUpdated : Oct 02, 2018, 04:25 AM IST
തൊഴിലാളികളെ ബന്ധികളാക്കിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു

Synopsis

ബംഗാള്‍ സ്വദേശികളായ ആലാവൂദിന്‍, ഖത്തീം, മക്ബൂല്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരെ ബന്ധിയാക്കിയത് മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

മേപ്പാടി: വയനാട് മേപ്പാടിയില്‍ തൊഴിലാളികളെ ബന്ധിയാക്കിയത് വിക്രം ഗൗഡയും സോമനുമടക്കമുള്ള മാവോയിസ്റ്റ് സംഘമാണെന്ന് വയനാട് പോലീസ് സ്ഥിരീകരിച്ചു. ഇതോടെ കള്ളാടിയിലെ 900 ഏക്കറിലും പരിസരത്തെ വനത്തിലും 35 അംഗ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ ശക്തമാക്കി. തമിഴ്നാട് പോലീസും അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നുണ്ട്

കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ ബംഗാള്‍ സ്വദേശികളായ ആലാവൂദിന്‍, ഖത്തീം, മക്ബൂല്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരെ ബന്ധിയാക്കിയത് മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. വിക്രം ഗൗഡ, സോമന്‍ അടക്കം മൂന്നു പേരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്ന് തൊഴിലാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

തണ്ടര്‍ബോള്‍ട്ടും പോലീസും ഇപ്പോഴും കള്ളാടിയിലെ 900 ഏക്കറിലും പരിസരത്തുള്ള വനത്തിലും പരിശോധന നടത്തുകയാണ്. മാവോയിസ്റ്റുകള്‍ ഇതുവഴി നിലമ്പൂരിലേക്കോ തമിഴ്നാട്ടിലേക്കോ കടന്നിരിക്കാനുള്ള സാധ്യത പോലീസ് മുന്നില്‍ കാണുന്നു. അതിര്‍ത്തിയില്‍ ജാഗ്രതവേണമെന്ന് തമിഴ്നാട് പോലീസിന് വിവരം നല്‍കിക്കഴിഞ്ഞു. കള്ളാടിയില്‍ നിന്നും ആനക്കാംപൊയിലിലൂടെ രക്ഷപെടാന്‍ സാധ്യതയുള്ളതിനാല്‍ അവിടെയും പരിശോധന നടത്തുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എരുമേലിയിൽ യുഡിഎഫിന് എൽഡിഎഫിനേക്കാൾ ഇരട്ടി സീറ്റ്, പക്ഷേ പഞ്ചായത്ത് പ്രസിഡന്‍റായത് സിപിഎമ്മിലെ അമ്പിളി സജീവൻ
'ഭാഷയല്ല, മനസ്സാണ് പ്രധാനം'; എഎ റഹീമിന് പിന്തുണയുമായി യുവമോർച്ച നേതാവ്, പരിഹാസങ്ങൾക്ക് പക്വതയോടെ റഹീമിന്റെ മറുപടി