പാറ്റ്ന: അവധി നിഷേധിച്ചതില്‍ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന് സ്വയം വെടിവെച്ച് ജീവനൊടുക്കി. ഗയാ ജില്ലയിലെ പരൗയ പോലീസ് സ്റ്റേഷനിലാണ് ദാരുണമായ സംഭവം നടന്നത്. സബ് ഇൻസ്പെക്ടർ ഗൗരിശങ്കർ താക്കൂർ (54) ആണ് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചു ജീവനൊടുക്കിയത്.
അവധി നിഷേധിച്ചതിനെ തുടർന്ന് സ്റ്റേഷനിലെ തന്റെ മുറിയില്‍ കയറിയ ഇദ്ദേഹം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പറയുന്നു. വെടിവയ്ക്കുന്ന ശബ്ദം കേട്ട് സഹപ്രവർത്തകർ ഓടിയെത്തുമ്പോൾ മുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ഉടൻതന്നെ ഗൗരിശങ്കറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുസാഫർപുരിലെ ഹർദാസ്പുർ സ്വദേശിയാണ് ഗൗരിശങ്കർ.