
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ നീക്കങ്ങൾ ശക്തമാക്കി പൊലീസ്. കേസ് ഡയറി കൃത്യമാക്കാൻ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നിർദേശം നൽകി. ആവശ്യമെങ്കിൽ കൂടുതൽ തെളിവുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കും.
നടിയെ ആക്രമിച്ച കേസിൽ കീഴ്കോടതി ജാമ്യ ഹർജി തള്ളിയെങ്കിലും ഹൈക്കോടതിയിൽ അനുകൂല തീരുമാനമുണ്ടാക്കാമെന്നാണ് ദിലീപ് കരുതുന്നത്. ദിലീപിനെതിരായ തെളിവുകളൊന്നും കേസ് ഡയറിയില്ലെന്നും ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എങ്ങനെ സമൂഹത്തിൽ നിരവധി പേരുടെ അംഗീകരാമുള്ള നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് അഭിഭാഷകരുടെ വാദം.
നാളെ ഹൈക്കോടതിൽ ഹർജി നൽകി കേസ് ഡയറി അടക്കം വിളിപ്പിക്കാൻ പ്രതിഭാഗം ആവശ്യപ്പെടും. ഈ സാഹചര്യം മുന്നിൽ കണ്ടാണ് കേസ് ഡയറി കാര്യക്ഷമമാക്കാൻ പോലീസ് ഒരുങ്ങുന്നത്. നിലവിലുള്ള തെളിവുകൾക്ക് പുറമെ പോലീസ് മറ്റ് ചില ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി ജാമ്യ ഹർജി പരിഗണിക്കുന്ന വേളയിൽ മുദ്ര വെച്ച കവറിൽ ആവശ്യമെങ്കിൽ കോടതിയൽ നൽകും. നിലവിൽ അന്വേഷണം നടക്കുന്ന കേസിൽ മുഖ്യപ്രതിക്ക് ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പോലീസ് വാദിക്കും. വരാപ്പുഴ, പറവൂർ, പീഡന കേസുകളിലെ അനുഭവവും കോടതിയുടെ ശ്രദ്ധയിൽ പെടുത്താനും പോലീസ്
ഒരുങ്ങുകയാണ്.
ജാമ്യ ഹർജി തടയിടാനുള്ള ഒരുക്കത്തോടൊപ്പം കേസിൽ നിർണ്ണായക വിവരങ്ങൾ കൈമാറാൻ കഴിയുന്ന സുനിൽ കുമാറിന്റെ് മാനേജർ അപ്പുണ്ണി എന്ന് വിളിക്കുന്ന സുനിൽ രാജിനെ പിടികൂടാൻു പോലീസ് ശ്രമിക്കുന്നുണ്ട്. അപ്പുണ്ണി പോലീസ് വിളിപ്പിച്ചതിന് ശേഷം ഒഴിവിലാണ്. വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ പ്രതിയെ ഗൂഢോലചന നടത്തിയവർ മാറ്റി
പാർപ്പിച്ചിരിക്കുകയാകാമെന്നാണ് പോലീസ് കരുതുന്നത്
അതേസമയം ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന്‍റെ ഭാഗമായി തൃശ്ശൂര്‍ സ്വദേശികളായ രണ്ട് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിലീപിനെയും സുനില്‍ കുമാറിനെയും കണ്ട ദൃക്സാക്ഷികളുടെ മൊഴിയാണ് കാലടി കോടതിയില്‍ രേഖപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam