ഷുഹൈബ് വധം: നാല് പ്രതികള്‍, കൊലയാളികള്‍ സിപിഎമ്മുകാര്‍

Published : Feb 20, 2018, 01:13 PM ISTUpdated : Oct 05, 2018, 01:58 AM IST
ഷുഹൈബ് വധം: നാല് പ്രതികള്‍, കൊലയാളികള്‍ സിപിഎമ്മുകാര്‍

Synopsis

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ കൊലയാളികള്‍ സിപിഎമ്മുകാരെന്ന് പൊലീസ്. കേസില്‍ നാല് പ്രതികള്‍  എന്നും പൊലീസിന്‍റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കാരണം സ്കൂളിലെ സംഘര്‍ഷമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തടയാന്‍ ശ്രമിച്ചവരെയും കൊല്ലാന്‍ ശ്രമിച്ചു എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാദാപുരത്തെ കടയിൽ വൻ കവർച്ച, 92 ഐഫോണുകൾ കവർന്നു; മോഷ്ടാക്കൾ കടന്നത് ഷട്ടർ തകർത്ത്
ചന്ദ്രികയിലെ ലേഖനം സിപിഐക്ക് യുഡിഎഫിലേക്കുള്ള ക്ഷണമല്ല, നിരന്തരമായ അധിക്ഷേപം കണ്ടപ്പോൾ തോന്നിയ വേദന; വിശദീകരണവുമായി കെപിഎ മജീദ്