സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പൊലീസിനെതിരെ ബന്ധുക്കള്‍

Published : Aug 06, 2016, 05:06 PM ISTUpdated : Oct 04, 2018, 10:26 PM IST
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പൊലീസിനെതിരെ ബന്ധുക്കള്‍

Synopsis

പൂഞ്ഞാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി പ്രദേശിക നേതാക്കള്‍ക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കിയ കെ.എന്‍ നസീര്‍ 13 ദിവസം മുമ്പാണ് ആക്രമിക്കപ്പെട്ടത്. നഗരസഭാ ഭരണത്തിലെ ക്രമക്കേടിനെ ചൊല്ലിയുള്ള വാര്‍ത്തയുടെ പകര്‍പ്പ് സി.ഡി.യിലാക്കാന്‍ എത്തിയപ്പോള്‍ ലോക്കല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവും അടക്കമുള്ളവര്‍ നസീറിനെ അക്രമിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് കൈയ്‌ക്കും 
കാലിനും ചലനശേഷി നഷ്‌ടപ്പെട്ട നിലയിരുന്ന നസീര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. 

കേസില്‍ നേരത്തെ കസ്റ്റഡിയിലെടുത്ത ആറ് പ്രതികളെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയിച്ചിരുന്നു. പൊലീസില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ മ‍ര്‍ദ്ദനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി നേതൃത്വം,. ഇതിനിടെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈരാട്ടുപേട്ടയില്‍ ഹര്‍ത്താ‌ല്‍ നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎം ശ്രീ: 'ഏകപക്ഷീയമായി സർക്കാരിന് പിൻമാറാനാകില്ല, ഭാവിനടപടികൾ മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ച്': മറുപടിയുമായി വിദ്യാഭ്യാസമന്ത്രി
മത്സരലേലം ഒഴിവാക്കി; കേന്ദ്ര പൊതുമേഖലാ ഡിഫൻസ് സ്ഥാപനമായ ബിഡിഎല്ലിൽ വഴിവിട്ട ഇടപാട്! മുൻ ചെയർമാൻ്റെ ഭാര്യയുടെ കമ്പനിക്ക് ദീർഘകാല കരാർ നൽകാൻ നീക്കം