അമീറുല്‍ ഇസ്ലാമിനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും കേസ്

Published : Jun 21, 2016, 05:25 PM ISTUpdated : Oct 05, 2018, 12:36 AM IST
അമീറുല്‍ ഇസ്ലാമിനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും കേസ്

Synopsis

ലൈംഗിക വൈകൃത സ്വഭാവം പ്രകടിപ്പിക്കുന്ന ആളാണ് ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമെന്നുള്ളത് തെളിയിക്കുന്ന  വ്യക്തമായ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അമിറുല്‍ ഇസ്ലാം താമസിച്ചിരുന്ന ലോഡ്ജിന് സമീപത്തെ നിരവധി മൃഗങ്ങളെ ഇയാൾ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയിരുന്നു. ഇത്തരം ലൈഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങൾ  ആമീറിന്റെ  മൊബൈല്‍  ഫോണില്‍നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.  ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  മൃഗങ്ങളെ തൃശൂ‌ർ വെറ്റിനറി സർവ്വകലാശാലയിലെത്തിച്ച് പരിശോധിച്ചിരുന്നു. 

പ്രതിക്ക് ഇത്തരം ചില സ്വഭാവവൈകൃതങ്ങളുണ്ടെന്ന് ചോദ്യം ചെയ്യലിൽ അമിറുല്‍ ഇസ്ലാമിന്റെ സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു. മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൽ മാരകമായി മുറിവുണ്ടാക്കുന്നതും ഇയാളുടെ ശീലമായിരുന്നു. കസ്റ്റഡിയിലെടുത്ത ആദ്യം ദിവസം തന്നെ തന്റെ ഈ വൈകൃത സ്വഭാവത്തെ കുറിച്ച് അമിറുല്‍ ഇസ്ലാം കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം.  ജിഷ വധക്കേസുമായി ബന്ധപ്പെട്ട തെളിവുകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കേസ് റജിസ്റ്റര്‍ ചെയ്തത്.  പ്രതിക്ക് ഇത്തരം ലൈംഗിക വൈകൃതങ്ങളുണ്ടെന്നും, ഇരയോട് അതിക്രൂരമായാണ് പെരുമാറുന്നതെന്നും ഈ കേസിലൂടെ തെളിയിക്കാൻ പൊലീസിന്  കഴിയും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം
'അനുകൂല തരം​ഗം, എൽഡിഎഫിന് ഉജ്ജ്വലവിജയമുണ്ടാകും, തിരുവനന്തപുരത്ത് 55നും 60നും ഇടയ്ക്ക് സീറ്റ് കിട്ടും': വി ശിവൻകുട്ടി