അഭിമന്യു വധം : പദ്ധതി ആസൂത്രണം ചെയ്തതിൽ മുഹമ്മദ് റിഫയ്ക്ക് പങ്കെന്ന് പൊലീസ്

 
Published : Jul 29, 2018, 08:39 AM ISTUpdated : Jul 30, 2018, 12:16 PM IST
അഭിമന്യു വധം : പദ്ധതി ആസൂത്രണം ചെയ്തതിൽ മുഹമ്മദ് റിഫയ്ക്ക് പങ്കെന്ന് പൊലീസ്

Synopsis

അഭിമന്യു വധത്തില്‍ പദ്ധതി ആസൂത്രണം ചെയ്തതിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയ്ക്ക് പങ്കെന്ന് പൊലീസ് റിപ്പോർട്ട്. റിഫ ഗൂഡാലോചനയിൽ പങ്കെടുത്തു. എന്നാൽ അഭിമന്യുവിനെ കൊലപെടുത്തിയതാരെന്ന്  പോലീസ് വ്യക്തമാക്കിയില്ല.

കൊച്ചി: അഭിമന്യു വധത്തില്‍ പദ്ധതി ആസൂത്രണം ചെയ്തതിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയ്ക്ക് പങ്കെന്ന് പൊലീസ് റിപ്പോർട്ട്. റിഫ ഗൂഡാലോചനയിൽ പങ്കെടുത്തു. എന്നാൽ അഭിമന്യുവിനെ കൊലപെടുത്തിയതാരെന്ന്  പോലീസ് വ്യക്തമാക്കിയില്ല.   

അഭിമന്യു വധക്കേസിൽ മുഖ്യ പ്രതിയെന്ന് പൊലീസ് പറഞ്ഞിരുന്ന കാമ്പസ് ഫ്രണ്ട് നേതാവ് മുഹമ്മദ് റിഫയ്ക്ക് സംഭവം ആസൂത്രണം ചെയ്തതിൽ മുഖ്യ പങ്കുണ്ടെന്നാണ് പോലിസ് സമർപ്പിച്ച് റിമാൻഡ് റിപ്പോർട്ടിൽ വിശദമാക്കുന്നത്. ഗൂഡാലോചനയിൽ പങ്കെടുത്ത പ്രതി കൃത്യം നിർവഹിച്ച മറ്റ് പ്രതികളെ രക്ഷപെടാൻ സഹായിച്ചു.  

മുഹമ്മദ് റിഫയെ കേസിൽ 26 --ാം പ്രതിയാക്കിയാണ് ചേർത്തിട്ടുള്ളത്. നിലവിൽ 26 പേരെയാണ് പ്രതി പട്ടികയിൽ ചേർത്തിട്ടുള്ളത്. ഇതിൽ 17 പേരെ പിടികൂടിയിട്ടുണ്ട്. 6 പേർ സംഭവത്തിൽ  നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകത്തിൽ പങ്കെടുത്ത 9 പ്രതികളെയാണ്  ഇനി പിടികൂടാനുള്ളത്. ബാക്കിയുള്ളവർ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപെടാൻ സഹായിച്ചവരുമാണ്. 

6-ാം പ്രതി സനീഷാണ് കത്തിയുമായി  എത്തിയതെങ്കിലും അഭിമന്യുവിനെയും അർജ്ജുനനെയും  കുത്തിയതാരെണന്ന് പോലിസ് വ്യക്തതമാക്കുന്നില്ല. പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുണ്ടന്നും മുഹമ്മദ് റിഫയുടെ റിമാൻറ് റിപ്പോർട്ടില്‍ വിശദമാക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്