
വയനാട്: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തു ശേഖരം ബത്തേരി പോലീസ് പിടികൂടി സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത്തരത്തില്‍ മുമ്പും വ്യാപകമായി കടത്തിയിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കി.
രാവിലെ എട്ടുമണിക്കാണ് മുത്തങ്ങക്കടുത്ത് തകരപ്പാടിയില്‍വെച്ച് ലോറി പിടടികൂടുന്നത്. ഉള്ളിനിറച്ച ചാക്കുകള്‍ ഇരുവശത്തും വെച്ച് ഇടയില്‍ സ്‌ഫോടകവസ്ഥുക്കള്‍ കയറ്റിയ നിലയിലായിരുന്നു. ലോറിയും ഇതിനെ അനുഗമിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൂണ്ടായിരുന്ന നാലുപേരും ഇപ്പോള്‍് പോലീസ് കസ്റ്റഡിയിലാണ്
ലോറി ഡ്രൈവര്‍ തൃശൂര്‍ ദേശമംഗലം സ്വദേശികളായ സത്യനേശന്‍, ക്ലീനര്‍ കൃഷ്ണകുമാര്‍ എന്നിവരും ലോറിക്കു മുന്നിലായി പൈലറ്റ് കാറില്‍ വന്നിരുന്ന തമിഴ്‌നാട് സ്വദേശികളായ രംഗനാഥന്‍, സുരളി കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. സ്‌ഫോടകവസ്തുക്കള്‍ ബാഗ്ലൂരില്‍ നിന്നും മഞ്ചേരിയിലേക്ക് കോണ്ടുപോവുകയാണെന്നാണ് ഇവരുടെ പ്രാഥമിക മോഴി.
വയനാട് എസ്പി രാജ്പാല്‍ മീണ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന ബോബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയേഷമേമാണ് സ്‌ഫോടകവസ്തുക്കള്‍ പുറത്തെടുത്തത്. ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍, തിരികള്‍ വെടിയുപ്പ് തുടങ്ങിയവയാണ് ലോറിയിലുള്ളതെന്ന് കസ്റ്റഡിയിലുള്ളവര്‍ മോഴി നന്‍കിയിട്ടുണ്ട്. ഇവരുടെ മോഴിയുടെ അടിസ്ഥാനത്തില്‍ കുടുതല്‍ ലോഡുകള്‍ ഇത്തരത്തില്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടോ എന്ന സംശയം പോലീസിനുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam