മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Web Desk |  
Published : May 25, 2018, 12:28 PM ISTUpdated : Jun 29, 2018, 04:15 PM IST
മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Synopsis

ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ക്രൂരകൃത്യം കേരളത്തില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം 

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് അട്ടപ്പാടിയില്‍ നടന്നത്.  ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ക്രൂരകൃത്യം കേരളത്തില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ആദിവാസികളും പുറത്തുള്ളവരും തമ്മില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

സംഭവം ക്രൂരവും മാപ്പര്‍ഹിക്കാത്തതുമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.അഞ്ചുപേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കേസില്‍ ഒരു പ്രതിയുടെ 164 സ്റ്റേറ്റ്‌മെന്റ് പൂര്‍ത്തിയായിട്ടില്ല. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം മുപ്പതിലേക്ക് മാറ്റി വച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജോസ് കെ മാണിക്ക് മറുപടി ഇല്ല, മുന്നണി വികസനം അജണ്ടയിൽ ഇല്ല, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്ന് പി ജെ ജോസഫ്
ജോസ് കെ മാണിയെ വേണ്ടെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ്; പരുന്തിന് മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമെന്ന് മോൻസ് ജോസഫ്