അനന്തു വധക്കേസ്: ആര്‍എസ്എസുകാരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും

Web Desk |  
Published : Apr 07, 2017, 01:20 AM ISTUpdated : Oct 05, 2018, 01:07 AM IST
അനന്തു വധക്കേസ്: ആര്‍എസ്എസുകാരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും

Synopsis

ആലപ്പുഴ: ആലപ്പുഴ വയലാറില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അനന്തുവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ കസ്റ്റഡിയിലുള്ള ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. മുന്‍പ് പലതവണ അനന്തുവിനെ ആക്രമിക്കാന്‍ സംഘം പദ്ധതി ഇട്ടിരുന്നതായും പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ള പ്രതികളില്‍ പലര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ആലപ്പുഴ ജില്ലയില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫും  യു ഡി എഫും ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറു മണിമുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. പൂരം നടക്കുന്നതിനാല്‍ ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി