ജിഷ കൊലപാതക്കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Published : May 14, 2016, 02:04 AM ISTUpdated : Oct 04, 2018, 05:37 PM IST
ജിഷ കൊലപാതക്കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Synopsis

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്  പൊലീസ്  ഒരു  അയല്‍വാസിയെക്കൂടി  കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമത്തിനിടെ ജിഷയുടെ മുതുകില്‍ പ്രതി കടിച്ച്  മുറിവേല്‍പിച്ചിരുന്നു. മൃതദേഹത്തിലെ ഈ മുറിവ് പരിശോധിച്ചതോടെ പല്ലിന് വിടവുള്ള ഒരാളാണ് പ്രതിയെന്ന നിഗമനത്തില്‍  പൊലീസെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തവരില്‍ ഒരാളെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന  ചെരിപ്പ് ഇയാളുടെ കാലുമായി യോജിച്ചില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്നതും പൊലീസ് തുടരുന്നുണ്ട്. അന്വേഷണം നീളുമ്പോഴും ഇതുവരെ  പ്രതിയെ  കുറിച്ച്  വ്യക്തമായ  സൂചന  നല്‍കാന്‍ സംഘത്തിനായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ സൂപ്രണ്ട്
രാമക്ഷേത്രത്തിലെ കാണിക്കമോഷണം: സിസിടിവിയുടെ ബ്ലൈൻഡ് സ്പോട്ടുകൾ മനപാഠം, ശുചിമുറിയിൽ നിന്ന് കാണിക്കപ്പണം അവസരത്തിന് അനുസരിച്ച് പുറത്ത് കടത്തി