തലസ്ഥാനത്ത് കാണാതായ ഗര്‍ഭിണിക്കായി കൊച്ചിയില്‍ തിരച്ചില്‍

Web Desk |  
Published : Apr 18, 2018, 02:17 PM ISTUpdated : Jun 08, 2018, 05:49 PM IST
തലസ്ഥാനത്ത് കാണാതായ ഗര്‍ഭിണിക്കായി കൊച്ചിയില്‍ തിരച്ചില്‍

Synopsis

ഭർത്താവ് അൻഷാദിനൊപ്പം ഇന്നലെയാണ് പൂർണ്ണ ഗർഭിണിയായ ഷംന ആശുപത്രിയിലെത്തിയത്. ഡോക്ടറെ കണ്ടു, പിന്നാലെ രക്തപരിശോധനയും നടത്തി. അതിന് ശേഷമാണ് ഷംനയെ കാണാതായത്

തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കാണാതായ പൂര്‍ണ ഗര്‍ഭിണിക്കായി പോലീസ് അന്വേഷണം കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ ഷംന എന്ന യുവതിയ്ക്ക് വേണ്ടിയാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. ഷംന ഒരു ബന്ധുവിനെ ഇന്നലെ വൈകീട്ട് ഫോണിൽ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഷംനയെ കാത്ത് ബന്ധുക്കൾ ഇപ്പോഴും എസ്എടി ആശുപത്രിയിലാണുള്ളത്. ഭർത്താവ് അൻഷാദിനൊപ്പം ഇന്നലെയാണ് പൂർണ്ണ ഗർഭിണിയായ ഷംന ആശുപത്രിയിലെത്തിയത്. ഡോക്ടറെ കണ്ടു, പിന്നാലെ രക്തപരിശോധനയും നടത്തി. അതിന് ശേഷമാണ് ഷംനയെ കാണാതായത്. ആശുപത്രിയിലും പരിസരങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

 ഇന്നലൈ വൈകീട്ട് ഷംന സഹോദരന്റെ ഭാര്യയെ ഫോണിൽ വിളിച്ച് താൻ സുരക്ഷിതയാണെന്ന് പറഞ്ഞിരുന്നു . ഇതോടെ സംഭവത്തിൻറെ ദുരൂഹതയേറി. ഷംനയുടെ മൊബൈൽ ടവർ പരിശോധിച്ചപ്പോൾ  കൊച്ചിയിലെത്തിയെന്നാണ് പൊലീസ് പറയുന്നത്.  കൊച്ചിയിലെ ആശുപത്രികളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഭർത്താവ് അൻഷാദും പൊലീസിനൊപ്പമുണ്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം, പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കനിമൊഴി നൽകിയ കത്ത്, കോൺഗ്രസിന് ലോക്സഭയിൽ പ്രഹരം; ഡിഎംകെ എംപിമാർ ഇനി കോൺഗ്രസിനൊപ്പം ഇരിക്കണ്ട, പ്രത്യേക ഇരിപ്പിടം അനുവദിച്ചു