പുതുച്ചേരി വ്യാജ രജിസ്ട്രേഷന്‍ തട്ടിപ്പ്: വാഹന ഉടമകള്‍ക്ക് ഗതാഗത കമ്മീഷണര്‍ നോട്ടീസ് നല്‍കി

By Web DeskFirst Published Mar 1, 2018, 1:39 PM IST
Highlights
  • നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. 

തിരുവനന്തപുരം: പുതുച്ചേരി വ്യാജ രജിസ്ട്രേഷന്‍ തട്ടിപ്പില്‍  വാഹന ഉടമകള്‍ക്ക് ഗതാഗത കമ്മീഷണര്‍ നോട്ടീസ് നല്‍കി.  2200 പേര്‍ക്കാണ് നോട്ടീസ് നല്‍കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. 

പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച കേസുകളില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാൽ ലക്ഷത്തിലേറെ കാറുകൾ ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. നികുതി വെട്ടിച്ച 2356 ആഡംബര വാഹനങ്ങളുടെ പട്ടിക നിലവില്‍ മോട്ടോർവാഹന വകുപ്പ് തയാറാക്കി. ഇതിനു പുറമേ, ഏകദേശം 23,000 ഇടത്തരം കാറുകളും ഇങ്ങനെ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

 

click me!