ലൈംഗികതൊഴിലാളികളുടെ പുനരധിവാസ കേന്ദ്രത്തില്‍ കരുണയുടെ കൈവെളിച്ചവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Published : Aug 13, 2016, 10:02 AM ISTUpdated : Oct 05, 2018, 03:30 AM IST
ലൈംഗികതൊഴിലാളികളുടെ പുനരധിവാസ കേന്ദ്രത്തില്‍ കരുണയുടെ കൈവെളിച്ചവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Synopsis

ലൈംഗിക തൊഴിലാളികളുടെ പുനരധിവാസ കേന്ദ്രത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഫ്രാൻസിസ് മാർപാപ്പ. നിർബന്ധിത ലൈംഗികവൃത്തിയിൽ നിന്ന് മോചിതരായ ഇരുപത് സ്ത്രീകൾക്കാണ് സമാശ്വാസമായി മാർപാപ്പ എത്തിയത്.

റൊമാനിയ, അൽബേനിയ,നൈജീരിയ,ടുണീഷ്യ,ഉക്രെയ്ൻ,ഇറ്റലി എന്നിവിടങ്ങളിൽ നിന്നെത്തിയ ഇരുപത് സ്ത്രീകൾ. എല്ലാവർക്കും പ്രായം മുപ്പതിനോടടുത്ത് . ക്രൂരമായ ശാരീരിക മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നവരുര്‍. ചതിക്കപ്പെട്ടവർ,സാഹചര്യങ്ങളാൽ നിർബന്ധിതരായി ഇഷ്ടമില്ലാത്ത തൊഴിലിൽ ഏർപ്പെടേണ്ടി വന്നവർ. പുനരധിവസിക്കപ്പെട്ടിടും സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കടക്കാൻ പറ്റാത്തവർ. ഇവരുടെ വേദനകളിലാണ് കരുണ പുരട്ടാന്‍ പാപ്പയെത്തിയത്.

ഇവർ കഴിയുന്ന പോപ്പ് ജിയോവാനി 22 ആമന്‍രെ  എന്ന അഗതി മന്ദിരത്തിലെത്തിയ പാപ്പ ഓരോരുത്തരുടെയും കഥകൾ ക്ഷമയോടെ കേട്ടു. പുതിയ ജീവിതത്തിലേയ്ക്ക് കടക്കാമൊരുങ്ങുന്ന ഇവർ ഓരോരുത്തർക്കും ആത്മവിശ്വാസം പകരുന്നതായി മാർപാപ്പയുടെ സന്ദർശനം. കരുണയുടെ വെള്ളിയാഴ്ച എന്ന പേരിൽ മാസം തോറും  നടത്തി വരുന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മാർപാപ്പയുടെ സന്ദർശനം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല: ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ തടസം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കലോത്സവം; സമഗ്ര കവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്, മികച്ച ക്യാമറമാൻ കെ ആർ മുകുന്ദ്