
വത്തിക്കാന്‍ സിറ്റി: ലളിത ജീവിതം നയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ക്രിസ്മസ് ദിന സന്ദേശം. വികസിത രാജ്യങ്ങൾ ആഢംബര ജീവിതം ഒഴിവാക്കണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഉണ്ണിയേശു പിറന്ന ബത്ലഹേമിലും നിരവധി വിശ്വാസികളാണ് ഒത്തു കൂടിയത്.
സമൃദ്ധമായ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ലോക മെമ്പാടുമുള്ള പട്ടിണിപ്പാവങ്ങളെ മറക്കരുതെന്ന് ഓർമിപ്പിച്ചായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്മസ് ദിന സന്ദേശം തുടങ്ങിയത്. ലോകത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടി വരികയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
അത്യാഗ്രഹം വെടിയാനും, അമിത ഭക്ഷണം ഒഴിവാക്കാനും നിർദ്ദേശിച്ച പോപ്പ് ഓരോ ക്രിസ്തുമസും പങ്കുവയക്കലിന്‍റെയും സ്നേഹത്തിന്‍റെ സന്ദേശമാണ് നൽകുന്നതെന്നും പറഞ്ഞു. അഭയാർത്ഥികളോട് അനുകമ്പയോടെ പെരുമാറാൻ ജാഗ്രത കാട്ടണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ തിരുപ്പിറവി ദിനത്തിലെ ആരാധനാ ശുശൂഷകൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ മുഖ്യ കാർമികത്വം വഹിച്ചു. മാർപ്പാപ്പയുടെ 'ഉർബി ഏത് ഒർബി' അഥവ നഗരത്തോടും ലോകത്തോടും എന്ന പരമ്പരാഗത പ്രസംഗവും ഇന്നുണ്ടാകും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam