മുന്നറിയിപ്പുമായി മാര്‍പാപ്പ; ആണവയുദ്ധം ഒരു ചുവട് മാത്രം അകലെ

By Web DeskFirst Published Jan 17, 2018, 6:53 AM IST
Highlights

വത്തിക്കാന്‍: ലോകം ആണവയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക പങ്കുവച്ച് ഫ്രാന്‍സിസ് മാര്‍പ്പ. ആണവയുദ്ധങ്ങളെക്കുറിച്ചോര്‍ത്ത് താന്‍ ശരിക്കും ആശങ്കപ്പെടുന്നുണ്ടെന്നും, ഒരു ആണവ ആക്രമണം നടന്നാല്‍ അതോടെ കാര്യങ്ങള്‍ പാടെ വഷളാക്കുമെന്നും ചിലിയില്‍ നിന്നും പെറുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ പോപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

പ്രതിരോധത്തിന്റെ പേരിലായാല്‍ പോലും രാജ്യങ്ങള്‍ ആണവായുധങ്ങള്‍ സംഭരിച്ചു വയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ആണവയുദ്ധത്തിന് വളരെ അരികിലാണ് നാം - പോപ്പ് ചൂണ്ടിക്കാട്ടി

ആണവയുദ്ധങ്ങള്‍ക്കെതിരെ നേരത്തേയും മാര്‍പാപ്പ ശക്തമായി പ്രതികരിച്ചിരുന്നു. ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരെ മോശമായ നിലവിലെ സാഹചര്യത്തില്‍ മാര്‍പാപ്പ വീണ്ടും ആണവയുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് പശ്ചാത്യമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 

click me!