ശ്രീജിത്തിന്‍റെ മരണകാരണം ചെറുകുടല്‍ പൊട്ടിയത്

Web Desk |  
Published : Apr 12, 2018, 09:51 PM ISTUpdated : Jun 08, 2018, 05:46 PM IST
ശ്രീജിത്തിന്‍റെ മരണകാരണം ചെറുകുടല്‍ പൊട്ടിയത്

Synopsis

 പോസ്റ്റുമോര്‍‌ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

കൊച്ചി: വരാപ്പുഴ  പോലീസ് കസ്റ്റഡിയിൽ മരിച്ച  ശ്രീജിത്തിന്‍റെ മരണകാരണം ചെറുകുടല്‍ പൊട്ടിയത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  പോസ്റ്റുമോര്‍‌ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ശ്രീജിത്തിന്‍റെ ശരീരത്തില്‍ 18 പരിക്കുകള്‍ ഉണ്ടെന്ന് പോസ്റ്റുമോര്‍‌ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.  കൂടാതെ പരിക്കുകളില്‍ മര്‍ദ്ദനമേറ്റ തരത്തിലുളള ചതവുകള്‍ ഉണ്ടെന്നും സൂചന. ശക്തമായ മര്‍ദ്ദനം നടന്നെന്നും ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 

അതേസമയം, ശ്രീജിത്ത്  മരിച്ച സംഭവത്തിൽ പറവൂര്‍ സി.ഐക്ക് അടക്കം നാല് പേര്‍ക്ക് സസ്പെന്‍ഷന്‍. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീര്‍, സിവില്‍ പൊലീസ് ഒാഫീസര്‍ സന്തോഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.  കേസില്‍ പ്രത്യേക അന്വേഷണ സംഘം, സി.ഐയും എസ്.ഐയുമടക്കം  അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ  കൂടി  നടപടിക്ക് ശുപാർശ ചെയ്തതിനെ തുടര്‍ന്നാണ് സസ്പെന്‍റഷന്‍.

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരിക്കുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി? ശബരിമല സ്വർണക്കൊള്ളയിൽ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി