
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി. ഇവിടെ നിലവിലുള്ളത് സംഭരണശേഷിയുടെ 44 ശതമാനം വെള്ളം മാത്രം. ഈ വര്‍ഷം കിട്ടിയ മഴയില്‍ 31 ശതമാനം കുറവുണ്ടായതാണ് ഇടുക്കി ജലസംഭരണി ഇങ്ങനെയാകാന്‍ കാരണം. 120 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. വെള്ളം കുറഞ്ഞതോടെ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതോല്‍പ്പാദനവും കുറച്ചു. ഇപ്പോള്‍ പ്രതിദിനം ഉദ്പാദിപ്പിക്കുന്നത് ശരാശരി 4 ദശലക്ഷം യൂണിറ്റ് മാത്രം. തുലാവര്‍ഷം കനക്കുന്ന ഒക്ടോബറില്‍ 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഇവിടെനിന്ന് ഉദ്പാദിപ്പിച്ചിട്ടുണ്ടെന്നത് ചരിത്രം. കൂടുതല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഫെബ്രുവരിയോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ മിക്ക ജലവൈദ്യുത പദ്ധതികളിലും ഇത് തന്നെയാണ് അവസ്ഥ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam