രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യമെങ്കിൽ വോട്ടെടുപ്പ് നടക്കുമെന്ന് കാരാട്ട്

By Web DeskFirst Published Apr 20, 2018, 3:45 PM IST
Highlights
  •  രഹസ്യ ബാലറ്റെന്ന പതിവില്ല
  • ആവശ്യമുയര്‍ന്നാല്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ച് തീരുമാനമെടുക്കും - കാരാട്ട്

ഹൈദരാബാദ്: സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യമെങ്കിൽ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട്. ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടും. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക പാർട്ടിയിൽ സ്വാഭാവികമാണ്. തീരുമാനമായാല്‍ പിന്നെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒന്നുമുണ്ടാകില്ല എന്നും കാരാട്ട് വ്യക്തമാക്കി. 

തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.  ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യച്ചൂരി തുടരണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ കേന്ദ്ര കമ്മിറ്റിയാണ്. പാർട്ടി കോൺഗ്രസിൽ ബദൽ രേഖ അവതരിപ്പിചത് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുനതിന് തടസമാകില്ലെന്നും കാരാട്ട് വ്യക്തമാക്കി. വോട്ടെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് സ്ഥാനമൊഴിയേണ്ടതില്ല എന്നും കാരാട്ട്. 

ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച പൂർത്തിയായി. .ഇപ്പോഴും  കണക്കുകളിൽ കാരാട്ട് പക്ഷത്തിനാണ് മുൻതൂക്കം. 


 

click me!