ബിജെപിയുടേത് 'ഹിറ്റ്ലര്‍ മോഡല്‍ ' ഭരണം: പ്രകാശ് രാജ്

Published : Dec 09, 2017, 08:22 AM ISTUpdated : Oct 04, 2018, 11:56 PM IST
ബിജെപിയുടേത് 'ഹിറ്റ്ലര്‍ മോഡല്‍ ' ഭരണം: പ്രകാശ് രാജ്

Synopsis

തിരുവനന്തപുരം:  ഹിറ്റ്‍ലർ മോഡല്‍ ഭരണമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് നടന്‍ പ്രകാശ് രാജ് . കലാകാരന്മാരെ നിശബ്ദരാക്കാന്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് എതിരെ രാജ്യവ്യാപകമായി സംസ്കാരിക കൂട്ടായ്മയുണ്ടാകണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. ഗൗരിലങ്കേഷ് കൊലപാതകം, പത്മാവതി, എസ് ദുര്‍ഗ, സിനിമകളുടെ വിലക്ക്, കേന്ദ്രഭരണത്തിന് കീഴില്‍ രാജ്യം അസാധാരണ അവസ്ഥയിലെന്ന ആശങ്ക പ്രകാശ് രാജ് പങ്കുവച്ചു.

സിനിമാമേഖല പ്രതിഷേധിക്കാത്തത് നാണക്കേടാണ്. ഇന്നത്തെ കാലത്ത് നിശബ്ദരായിരിക്കുന്നവര്‍ മരിച്ചവര്‍ക്ക് തുല്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇനിയാരും കൊലപ്പെടരുത്, നിശബദ്മാക്കപ്പെടുമ്പോഴും നിലപാടെടുക്കാന്‍ മടിച്ച്, പ്രതികരിക്കാതെ മൗനം തുടരുന്ന സഹപ്രവര്‍ത്തകര്‍ക്കൂം എതിരെ രൂക്ഷ വിമര്‍ശനമാണ് പ്രകാശ് രാജ് ഉയര്‍ത്തിയത്. 

രാഷ്ട്രീയപ്രവേശനമല്ല തുറന്ന് പറച്ചിലുകള്‍ക്ക് കാരണമെന്നും പ്രകാശ് രാജ് തുറന്നു പറഞ്ഞു.​പാര്‍ട്ടികള്‍ക്കുമപ്പുറം സാംസ്കാരിക മുന്നേറ്റമാണ് രാജ്യത്തിന് ആവശ്യമെന്നും  ​അതിനാല്‍ മുന്‍ നിരയില്‍ പോരാടുന്നത് തുടരുമെന്നും പ്രകാശ് രാജ് വിശദമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ