​ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഭയമില്ല: പ്രകാശ് രാജ്

Web Desk |  
Published : Jun 29, 2018, 06:06 PM ISTUpdated : Oct 02, 2018, 06:43 AM IST
​ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഭയമില്ല: പ്രകാശ് രാജ്

Synopsis

ഘാതകരുടെ ഭീഷണിയെ ഭയപ്പെടുന്നില്ലെന്ന് പ്രകാശ് രാജ് കൂടുതൽ ശക്തമായി മുന്നോട്ട് പോകും

ഹൈദരാബാദ്: മാധ്യമ പ്രവർത്തക ​ഗൗരി ലങ്കേഷിന്റെ ഘാതകരുടെ ഭീഷണിയെ ഭയപ്പടുന്നില്ലെന്ന് തമിഴ് നടൻ പ്രകാശ് രാജ്. ​​ഗൗരിയെ കൊലപ്പെടുത്തിയവർ പ്രകാശ് രാജിനെയും ലക്ഷ്യം വച്ചിട്ടുണ്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. കൂടുതൽ ശക്തമായി തന്നെ ഇനിയും പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകാശ് രാജാണ് അവരുടെ അടുത്ത ലക്ഷ്യമെന്ന്  ​​​ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന സംഘം കന്നടയിലെ ഒരു പ്രാദേശിക മാധ്യമത്തോട് പങ്ക് വച്ചിരുന്നു. 

​ഗൗരി ലങ്കേഷ് കൊലപാതകത്തിൽ അറസ്റ്റിലായ നവീൻ കുമാറിനെ അന്വേഷണ സംഘം നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം നവീൻ കുമാറിനെ അറിയിച്ചിട്ടില്ലെന്ന് കാണിച്ച് അയാളുടെ അഭിഭാഷകനായ വേദമൂർത്തി ഹർജി സമർപ്പിച്ചിരുന്നു. നവീൻ കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കൃത്യമല്ലെന്നും അഭിഭാഷകൻ വാദിക്കുന്നു. ​ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതേവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം
ക്രിസ്മസിന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു; വാക്കുതർക്കവും കയ്യാങ്കളിയും, യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ