
സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ്ങ് മാര്‍ച്ചിന് പിന്തുണയുമായി ചലചിത്രതാരം പ്രകാശ് രാജ്. നിങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങളെ വിശ്വസിച്ചാണ് അവര്‍ നിങ്ങളെ അധികാരത്തിലേറ്റിയത്. ഇപ്പോള്‍ അവര്‍ വരുന്നത് നിങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ വഞ്ചിച്ച വാക്കുകളിലെ സത്യം തേടിയാണ്.
ഇനിയും നിങ്ങള്‍ അവര്‍ക്ക് നീതിയും തുല്യതയും നിഷേധിച്ചാല്‍ അവര്‍ നിങ്ങളെ പുറത്തെറിയാന്‍ മടിക്കില്ലെന്ന് പ്രകാശ് രാജ് പറയുന്നു. ഇപ്പോള്‍ അവര്‍ നിങ്ങളുടെ പടിക്കലേയ്ക്ക് വരുന്നത് നീതി തേടിയാണ് ഇനിയും അത് നിഷേധിക്കുന്നത് നിങ്ങളെ തന്നെയാകും ബാധിക്കുകയെന്ന് പ്രകാശ് രാജ് കുറിപ്പില്‍ വിശദമാക്കുന്നു.
നാസികിൽ നിന്നും 180 കിലോമീറ്ററോളം കാൽനടയായി എത്തിയാണ് പതിനായിരക്കണക്കിന് കർഷകർ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേക്ക് പ്രതിഷേധം അറിയിക്കാൻ എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam