
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിശ്രമജീവിതം ദില്ലി രാജാജി റോഡിലെ പത്താം നന്പര്‍ വീട്ടിൽ. മുൻ രാഷ്ട്രപതി എ പി ജെ അബ്‍ദുൾ കലാം മരണം വരെ താമസിച്ച വീട്ടിലേക്കാണ് പ്രണബ് മുഖര്‍ജിയും എത്തുന്നത്.
രാഷ്‍ട്രപ്രതി പ്രണബ് മുഖര്‍ജിക്കായി രാജാജി റോഡിലെ പത്താം നമ്പര്‍ വീട് ഒഴിഞ്ഞു കൊടുത്തത് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. അക്ബര്‍ റോഡിലെ പത്താം നന്പര്‍ ബംഗ്ലാവിലേക്ക് മഹേഷ് ശര്‍മ്മ താമസം മാറിയതു മുതൽ പുതിയ അതിഥിയ്ക്കായി അണിഞ്ഞൊരുങ്ങുകയാണ് രാജാജി റോഡിലെ പത്താം നമ്പര്‍ വീട്. പുതിയ പൂന്തോട്ടം ഒരുക്കുന്നതിനുള്ള തിരക്കിലാണ് തൊഴിലാളികൾ. പ്രണബ് മുഖര്‍ജിയുടെ പേരുള്ള ബോര്‍ഡും സ്ഥാപിക്കണം. മഹേഷ് ശര്‍മ്മ താമസിക്കാനെത്തുന്നതിന് മുന്പ് മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്‍റെ വിശ്രമ വസതി. മരണം വരെ അബ്‍ദുൾ കലാം താമസിച്ചിരുന്നതും ഇവിടെ. കലാമിന്‍റെ സ്മാരകമാക്കി വീട് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അതുണ്ടായില്ല. 11, 776 സ്ക്വയര്‍ ഫീറ്റിലുള്ള വീടിന്‍റെ താഴത്തെ നിലയിൽ ഗ്രന്ഥശാലയും വായന മുറിയും ഒരുക്കിയിട്ടുണ്ട്. അബ്‍ദുൾ കലാമിന്‍റെ ആവശ്യപ്രകാരമായിരുന്നു പ്രത്യേക സൗകര്യം. അതുകൊണ്ട് തന്നെയാണ് വായനപ്രിയനായ പ്രണബ് മുഖര്‍ജിക്കും രാജാജി മാര്‍ഗിലെ പത്താം നന്പര്‍ വീട് പ്രിയങ്കരമായത്. രാഷ്‍ട്രപതി ഭവനിൽ നിന്ന് രാജാജി റോഡിലെ പത്താം നന്പര്‍ വീട്ടിലേക്ക് ഒന്നരക്കിലോ മീറ്റര്‍ ദൂരം മാത്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam