പരിശോധനയ്ക്ക് എത്തിയ ഗര്‍ഭിണിയെ കാണാതായി; പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

Web Desk |  
Published : Apr 17, 2018, 10:31 PM ISTUpdated : Jun 08, 2018, 05:49 PM IST
പരിശോധനയ്ക്ക് എത്തിയ ഗര്‍ഭിണിയെ കാണാതായി; പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

Synopsis

എസ്എടി  ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയ ഗര്‍ഭിണിയെ കാണാതായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

തിരുവനന്തപുരം: എസ്എടി  ആശുപത്രിയിലെത്തി കാണാതായ ഗർഭിണിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കാണാതാവുമ്പോൾ  ഷംനയുടെ കയ്യിൽ  മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്.

ആശുപത്രിയിൽ പരിശോധനക്കെത്തിയ ഷംനയെ ഉച്ചയോടെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ഒ.പി വിഭാഗം മുഴുവൻ പൊലീസിന്‍റെയും സെക്യൂരിറ്റിയുടേയും സഹായത്തോടെ പരിശോധിച്ചെങ്കിലും ഷംനയെ  കണ്ടെത്താനായില്ല. ഷംനയെ പ്രസവത്തിന് അഡ്മിറ്റ് ചെയ്യാൻ കൊണ്ടു വന്നപ്പോഴാണ് കാണാതായതെന്ന് ഭർത്താവ് പറയുന്നു. ഫോൺ വിളിച്ചപ്പോൾ എടുത്തില്ലെന്നും ഷംനയുടെ ഭർത്താവ് അർഷാദ് പറഞ്ഞു.

ആശുപത്രിയിലെ സിസിടിവി പരിശോധനയിൽ 11.45 വരെയുള്ള ദൃശ്യങ്ങളിൽ ഷംനയെ കാണാം. പിന്നീടുള്ള ദൃശ്യങ്ങളിൽ ഇവർ ആശുപത്രിയിൽ ഉള്ളതിന് തെളിവില്ലെന്ന് പൊലീസ് പറയുന്നു. പ്രസവ തീയതി ഇന്ന് ആയിരുന്നെങ്കിലും ഷംന ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നില്ല. ഇക്കാരണത്താൽ  ആശുപത്രി അധികൃതരും പൊലീസിന് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന