ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

Web Desk |  
Published : Jul 18, 2017, 09:19 AM ISTUpdated : Oct 05, 2018, 02:33 AM IST
ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

Synopsis

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ബാലഭവനിലെ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികന്‍ പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് പിടിയിലായത് ഒളിവില്‍ പോയ പുരോഹിതനെ മംഗലാപുരത്തുവെച്ചാണ് പോലീസ് പിടികൂടുന്നത്. മീനങ്ങാടി ബാലഭവനില്‍ വൈദികനായിരുന്ന സജിക്കെതിരെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നേരത്തെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ അവധിക്കാലത്താണ് വൈദികന്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച് പീഡനത്തിന് ഇരയായ കൂട്ടികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ്‌ലൈന്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് സംഭവം പുറത്തായത്. ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ മീനങ്ങാടി ബാലഭവന്‍ ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടൻ പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും
30,000 അടി ഉയരെ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കുരുന്ന്, ഓക്സിജൻ കുറഞ്ഞതോടെ അപസ്മാരം, രക്ഷകനായി മലയാളി ഡോക്ടർ