ബലാത്സംഗ കേസ്: വൈദികന് സസ്പെന്‍ഷന്‍

Web Desk |  
Published : Jul 04, 2018, 10:37 PM ISTUpdated : Oct 02, 2018, 06:42 AM IST
ബലാത്സംഗ കേസ്: വൈദികന് സസ്പെന്‍ഷന്‍

Synopsis

സംഭവം അന്വേഷിക്കാൻ സഭയുടെ കമ്മീഷനെ നിയോഗിക്കും അടിയന്തിര കൗൺസിലിന്‍റേതാണ് തീരുമാനം

കോട്ടയം: ലൈംഗികാരോപണ പരാതിയിൽ ഉൾപ്പെട്ട നിലക്കൽ ഭദ്രാസനത്തിലെ വൈദികനെ ഓർത്തഡോക്സ് സഭ സസ്പെന്‍ഡ് ചെയ്തു. പരാതി അന്വേഷിക്കാന്‍  കമ്മീഷനെ നിയോഗിക്കാനും സഭ തീരുമാനിച്ചു. റാന്നിയിൽ ചേർന്ന അടിയന്തിര സഭാ കൗൺസിലിന്‍റേതാണ് തീരുമാനം.
 
വൈദികനെതിരെ വന്ന ലൈഗിക പീഡന പരാതിക്കാരനെക്കൊണ്ട്  പിൻ വലിപ്പിച്ചതായി ആക്ഷേപം ഉയർന്നതിനു പിന്നലെയാണ്  സഭാ നടപടി. വൈദികരായ എബ്രഹാം വർഗീസ്, ജോബ് മാത്യു, ജോൺസൻ വി മാത്യു , ജെയ്സ് കെ ജോർജ് എന്നിവർക്കെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പ്രായപൂര്‍ത്തിയാകും മുമ്പും ഒരു വൈദികന്‍ പീഡിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വീട്ടമ്മ മൊഴി നല്‍കിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ
മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി