ബലാത്സംഗ കേസ്; ഓര്‍ത്തഡോക്സ് സഭ വൈദികരുടെ മുൻകൂര്‍ ജാമ്യാപേക്ഷ  ഇന്ന് പരിഗണിക്കും

By Web DeskFirst Published Jul 19, 2018, 6:28 AM IST
Highlights
  • യുവതിയുമായി ഉഭയസമ്മതത്തോടെയുള്ള സൗഹൃദം

ദില്ലി: ബലാൽസംഗ കേസിലെ പ്രതികളായ ഓര്‍ത്തഡോക്സ് സഭ വൈദികരുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബലാത്സംഗം എന്ന യുവതിയുടെ ആരോപണം തെറ്റാണെന്നും യുവതിയുമായി ഉഭയസമ്മതത്തോടെയുള്ള സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും മുൻകൂര്‍ ജാമ്യഹര്‍ജിയിൽ വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ വൈദികരായ അബ്രഹാം വര്‍ഗീസിനും ജയ്സ് കെ. ജോര്‍ജിനെതിരെയും വ്യക്തമായ തെളിവുണ്ടെന്നാണ് ഇന്നലെ പൊലീസ് നൽകിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. മുൻകൂര്‍ ജാമ്യം നൽകുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. നാല് പ്രതികളിൽ രണ്ട് വൈദികരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് നാല് വൈദികര്‍ക്കെതിരിയുള്ള കേസ്.
 

click me!