മാവേലിക്കര സബ് ജയിലില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ തടവുകാരന്‍ മര്‍ദ്ദിച്ചു

Web Desk |  
Published : Apr 05, 2018, 10:09 PM ISTUpdated : Jun 08, 2018, 05:49 PM IST
മാവേലിക്കര സബ് ജയിലില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ തടവുകാരന്‍ മര്‍ദ്ദിച്ചു

Synopsis

സെല്ലിന് അകത്ത് കയറാത്തത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം  

ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ തടവുകാരന്‍ മര്‍ദ്ദിച്ചു. കരുനാഗപ്പള്ളി സ്വദേശി വി. വിനീഷിനാണ് മര്‍ദ്ദനമേറ്റത്. കായംകുളം സ്വദേശി ഉണ്ണികൃഷ്ണനാണ് മര്‍ദ്ദിച്ചത്. രാവിലെ ഒന്‍പത് മണിയോടെ ഭക്ഷണം കഴിച്ചശേഷം സെല്ലിന് അകത്ത് കയറാത്തത് ചോദ്യം ചെയ്തതിനാണ്  വിനീഷിനെ ആക്രമിച്ചത്. 

പ്രതിയെ മറ്റ് ജീവനക്കാരെത്തിയാണ് പിടിച്ചുമാറ്റിയത്. തലക്കും കഴുത്തിനും പരുക്കേറ്റ വിനീഷിനെ മാവേലിക്കരയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്ണികൃഷ്ണനെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, അന്പലപ്പുഴയില്‍ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് ഉണ്ണികൃഷ്ണന്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തണ്ണിമത്തന്റെ അടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഡ്രൈവർ ദുരൈരാജ് നിരപരാധിയെന്ന് കുടുംബം, അറസ്റ്റിലായ 3 പേരുമായി തെളിവെടുപ്പ് നടത്തി
നേതാവിന് എന്ത് പണിമുടക്ക്? പണിമുടക്കിലും മുടക്കമില്ലാതെ സിപിഎം നേതാവിൻ്റെ സ്ഥാപനം