ഗുണ്ടാപ്പിരിവ് നല്‍കിയില്ല; കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് നേരെ ആക്രമണം

Published : Mar 23, 2017, 11:35 AM ISTUpdated : Oct 05, 2018, 12:15 AM IST
ഗുണ്ടാപ്പിരിവ് നല്‍കിയില്ല; കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് നേരെ ആക്രമണം

Synopsis

എറണാകുളം കാക്കനാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹിബ, അറഫാ, ദ്രോണാ ബസുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പളളിമുക്ക്, അറ്റാലാന്റാ, കുഴിവേലി എന്നിവിടങ്ങളില്‍വെച്ചാണ് ബസുകളുടെ ചില്ലുകള്‍ കവണപ്രയോഗിച്ച് തകര്‍ത്തത്. പളളുരുത്തി സ്വദേശി തമ്പി എന്നയാളാണ് ബസുകള്‍ ആക്രമിച്ചതെന്ന് ബസുടമകള്‍ കൊച്ചി സെന്‍ട്രല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ബസ് സഞ്ചരിക്കുന്നതിന്റെ എതിര്‍ദിശയില്‍ ഓട്ടോയിലെത്തിയാണ് ആക്രമിച്ചതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. മറ്റുബസുകളുടെ കളക്ഷന്‍ കൂട്ടുന്നതിനാണ് ഈ ആക്രണം എന്നും അവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ചില്ലുകള്‍ പൊട്ടിയതിനെത്തുടര്‍ന്ന് മൂന്ന് ബസുകളുടെയും രണ്ട് ദിവസത്തെ സര്‍വ്വീസ് മുടങ്ങി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?