
നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി സൂചന പണിമുടക്ക് നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം 14 മുതല്‍ അനിശ്ചിതകാലപണിമുടക്ക് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു
ദിനം പ്രതിയുള്ള ഡീസല്‍ വില വര്‍ദ്ധന, സ്‌പെയര്‍പാഴ്‌സിന്റെ നിരക്ക്, ജീവനക്കാരുടെ വേതനവര്‍ദ്ധന ഇതൊക്കെ കണക്കിലെടുത്ത് യാത്രാനിരക്ക് കൂട്ടണമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം. ഇന്‍ഷ്വറന്‍സ് പ്രീമിയം 55 ശതമാനം വരെ കൂടി. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് സാധാരണനിരക്കിന്റെ 25ശതമാനമാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
റോഡ് ടാക്‌സ് 23,000 രൂപയില്‍ നിന്നും 31.000 രൂപയായി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ജനുവരിയില്‍ അന്നത്തെ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പ് പാലിച്ചില്ലെന്നും അസോസിയേഷന്‍ പരാതിപ്പെട്ടു. മറ്റന്നാള്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ്ണ നടത്തും. സൂചന പണിമുടക്കിന് ശേഷവും നിലപാട് അനുകൂലമല്ലെങ്കില്‍ അനിശ്ചതകാലസമരം നടത്താനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam