സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Published : Feb 16, 2018, 07:59 AM ISTUpdated : Oct 05, 2018, 02:27 AM IST
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Synopsis

തിരുവനന്തപുരം:  മിനിമം യാത്രാനിരക്ക് പത്ത് രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ പണിമുടക്കുന്നു. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് 8 രൂപയാക്കിയത് അപര്യാപ്തമാണെന്നാണ് സ്വകാര്യ ബസുടമകളുടെ സംയുക്ത സംഘടനയുടെ നിലപാട്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതില്‍ വിട്ടുവീഴ്ചയില്ല. 

യാത്രക്കാരില്‍ 60 ശതമാനം പേരും വിദ്യാര്‍ത്ഥികളാണ്. അവരുടെ നിരക്ക് കൂട്ടാതെ പുതുക്കിയ വര്‍ധന അംഗീകരിക്കില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കാതെ അവരെ ബസില്‍ കയറ്റില്ലെന്നും ആവശ്യങ്ങള്‍ നടപ്പാക്കി കിട്ടാനായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ അറിയിച്ചു. 

അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ട് ബസുടമകള്‍ മനസ്സിലാക്കണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചയാകാമെന്ന ഗതാഗത മന്ത്രിയുടെ നിലപാട് ബസുടമകളുടെ സംഘടന അംഗീകരിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്