സൗജന്യ ചികിത്സാ പദ്ധതികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു

By Web DeskFirst Published Jan 30, 2018, 3:40 PM IST
Highlights

തിരുവനന്തപുരം: കാരുണ്യ അടക്കമുള്ള സർക്കാരിന്‍റെ സൗജന്യ ചികില്‍സ പദ്ധതികളില്‍ നിന്നും സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു. കാരുണ്യ, ആര്‍എസ്ബിവൈ, ഇഎസ്ഐ, സ്നേഹ സ്പർശം പദ്ധതികളില്‍ നിന്നാണ് പിന്മാറ്റം. 

ഒരു മാസത്തെ നോട്ടീസ് കാലാവധി നൽകി ആകും പിന്മാറ്റം. നിയമാനുസൃതമായ നോട്ടീസ് കാലാവധിക്കു ശേഷം ഏപ്രില്‍ മുതല്‍ സൗകര്യ ചികിത്സ പദ്ധതികകള്‍ നിര്‍ത്താന്‍ നീക്കം. സര്‍ക്കാര്‍ കോടികളുടെ കുടിസ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. 100 കോടിയ്ക്ക് മുകളിലാണ് നിലവിലെ കുടിശിക . അത് തീര്‍ത്തു കിട്ടാത്ത സാഹചര്യം , ജി എസ് ടി അടക്കം സാന്പത്തിക പ്രശ്നങ്ങള്‍ . മാത്രവുമല്ല നഴ്സുമാരുടെ ശന്പള വര്‍ധനയും തിരിച്ചടിയാണെന്നാണ് മാനേജെമെന്‍റുകളുടെ നിലപാട്. 

100കോടി രൂപയിലേറെ കുടിശ്ശിക ഉള്ളത് കൊണ്ടാണ് കാരുണ്യ അടക്കമുള്ള സൗജന്യം ചികിത്സാ പദ്ധതികൾ നിർത്താൻ ആലോചിക്കുന്നതെന്ന് സ്വാകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് ഹുസൈൻ കോയ തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  മാത്രവുമല്ല നഴ്സുമാരുടെ വേതന വര്‍ധന അടക്കം നടപ്പാക്കി സ്വകാര്യമേഖലയെ സാന്പത്തിക ഞെരുക്കത്തിലേക്കെത്തിച്ചെനന്നും മാനേജ്മെന്‍റുകള്‍ ആരോപിക്കുന്നു . സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സകൾ ഇല്ലാതാകുന്നതോടെ സൗജന്യ ചികില്‍സ പദ്ധതികളെ വിശ്വസിച്ച് സ്വകാര്യ മേഖലയില്‍ ചികില്‍സക്കെത്തുന്ന രോഗികളുടെ തുടർ ചികിത്സ മുടങ്ങും . 

 

 

click me!