
തൂവെള്ള നിറമുള്ള ഗൗൺ അണിഞ്ഞാണ് ബ്രൈഡൽ ഷവറിൽ പ്രിയങ്ക ചോപ്ര എത്തിയത്. പ്രൗഢിയും ലാളിത്യവും ഒത്തുചേർന്ന ഈ ഗൗൺ ഏവരേയും അതിശയിപ്പിക്കുന്നതാണ്. എന്നാൽ 4.4 ലക്ഷം രൂപ വില ഗൗണിനെക്കാളും ആളുകൾ ചർച്ച ചെയ്യുന്നത് അതിന്റെ ഡിസൈനറെക്കുറിച്ചാണ്. ആരാണ് ആ ഡിസൈനർ എന്നറിയാമോ?. ഹോളിവുഡ് സംവിധായകൻ ഹാർവി വെയ്ൻസ്റ്റൈന്റെ മുൻ ഭാര്യ ജോർജിനാ ചാപ്മാന്റെ ഉടമസ്ഥതയിലുള്ള മാച്ചെസയാണ് താരത്തിന്റെ ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്.
ജോർജിനയുടെ ഭര്‍ത്താവായിരുന്ന വെയ്ൻസ്റ്റൈനെതിരെയുള്ള ലൈംഗിക പീഡന കേസുകളെ തുടർന്ന് 2017ലാണ് ഇരുവരും ബന്ധം പിരിഞ്ഞത്. 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയാണ് ഹാർവി വെയ്ൻസ്റ്റൈൻ. ഇതുകൂടാതെ 100ഒാളം ലൈംഗിക ചൂഷണ പരാതികളും ഇയാളുടെ പേരിലുണ്ട്. കമ്പനിയിലെ സ്ത്രീ ജീവനക്കാരുൾപ്പെടെയുള്ളവരാണ് ഇയാൾക്കെതിരെ പരാതികൾ നൽകിയത്. നിരവധി സെലിബ്രെറ്റി താരങ്ങൾക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത ജോർജിനാ ന്യൂയോർക്കിലെ അറിയപ്പെടുന്ന ഡിസൈനറാണ്.
ഏതായാലും രാജകീയ വസ്ത്രമണിഞ്ഞെത്തിയ പ്രിയങ്ക പാർട്ടിയിലെ താരമായിരുന്നു. എന്നാൽ വിലകൂടിയ വസ്ത്രത്തിനൊപ്പം ആളുകൾ ഇമവെട്ടാതെ നോക്കി നിന്നത് പ്രിയങ്കയുടെ ആഭരണഭങ്ങളിലാണ്. 9.5 കോടിയുടെ ആഭരണങ്ങളാണ് താരം അണിഞ്ഞെതാന്നാണ് റിപ്പോര്‍ട്ട്. 2.1 കോടി വില വരുന്ന പ്രിയങ്കയുടെ എന്‍ഗേജ്‌മെന്റ് മോതിരത്തിനു പുറമേയാണിത്.
പ്രിയങ്കയുടെ ബ്രൈഡൽ ഷവർ പാർട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമ്മയ്ക്കൊപ്പം പ്രിയങ്ക ആടിപ്പാടി നൃത്തം ചെയ്യുന്ന വീഡിയോയും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഭാവി വരൻ നിക്ക് ജോനാസിന്റെ അമ്മ ഡെനീസ് ജോഹാൻസും പാർട്ടിയിൽ എത്തിയിരുന്നു. ന്യൂയോർക്കിലെ ടിഫാനി ആൻഡ് കോസ് ബ്ലൂ ബോക്സ് കഫേയിലായിരുന്നു പ്രിയങ്കയുടെ ബ്രൈഡൽ ഷവർ ആഘോഷങ്ങള്‍ നടന്നത്. ആത്മാർഥ സുഹൃത്തായ മുബീന റോട്ടൻസിയും മാനേജർ അഞ്ജൂല ആചാര്യയുമാണ് പാർട്ടി സംഘടിപ്പിച്ചത്.
കുറച്ചുമാസങ്ങളായി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോൺസണും തമ്മിൽ പ്രണയത്തിലായിട്ട്. കഴിഞ്ഞ മെയിൽ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഡിസംബറിൽ ജോധ്പുരിലായിരിക്കും ഇവരുടെ വിവാഹമെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. അടുത്ത കുടുംബങ്ങളും സുഹൃത്തുക്കളുമായി 200 പേർ മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam