ഗുല്‍ബര്‍ഗ റാഗിംഗ്: ആരോപണങ്ങളുമായി പ്രതികളുടെയും ഇരയുടെയും കുടുംബം

By Web DeskFirst Published Jul 1, 2016, 1:38 PM IST
Highlights

കോളേജ് ഹോസ്റ്റലില്‍ നടന്ന സംഭവങ്ങളെ കുറിച്ച് കൂടുതല്‍ ചോദിക്കാതെ അശ്വതിയുടെ കുടുംബപശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ അറിയാനായിരുന്നു ഡിവൈഎസ്പി കൂടുതല്‍ സമയം ചിലവഴിച്ചതെന്ന് അമ്മാവന്‍ പറയുന്നു. കുട്ടിക്ക് മാനസിക പ്രശ്നമുണ്ടായിരുന്നോ, മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചെദിച്ചതെന്ന് ഇദ്ദേഹം പറയുന്നു. നടന്നത് ആത്മഹത്യാശ്രമമാണെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നോ ഇതെന്ന സംശയമാണ് കുടുംബാഗങ്ങള് പ്രകടിപ്പിക്കുന്നത്.

അതേ സമയം എടപ്പാളില്‍ അശ്വതിയെ ആദ്യം ചികിത്സിച്ച ഡോക്ടര്‍ കുട്ടിയുടേത് ആത്ഹത്യാശ്രമമായിരുന്നുവെന്ന മൊഴി അന്വേഷണസംഘത്തിന് നല്‍കിയതായി സൂചന. റാഗിംഗില്‍ മനംനൊത്ത് ആത്ഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞതായാണ് ഡോക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ കുട്ടിക്ക് ആശുപത്രിയില്‍ കൗണ്‍സിലിംഗ് നല്‍കിയതായും അന്വേഷണസംഘത്തെ ധരിപ്പിച്ചിട്ടുണ്ട്.

റാഗിംഗ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ദളിത് സംഘടനയായ അംബേദ്കര്‍ ജനപരിഷത്ത് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. അപ്രതീക്ഷിതമായി മക്കൾ ജയിലിലേയ്ക്ക് പോയതിന്‍റെ ഞെട്ടലിലാണ് ഇവരിപ്പോഴും.അവധിയ്ക്ക് നാട്ടിലെത്തിയ മക്കളെ പ്രിൻസിപ്പൽ തിരിച്ച് വിളിപ്പിക്കുന്നു.

പിന്നെ കേട്ടത് ജൂനിയർ വിദ്യാർത്ഥിനിയെ ഫീനോൾ കുടിപ്പിച്ച് റാഗ് ചെയ്തെന്ന പേരിൽ മക്കൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായ വാർത്ത. മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞതും ഇവർ ഗുൽബർഗയിലെത്തി.അശ്വതി ആരോപിക്കുന്ന പോലെയുള്ള സംഭവം നടന്നിട്ടില്ലെന്ന് ഇവർ പറയുന്നു. 

ഫീനോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അശ്വതിയെ ആശുപത്രിയിലെത്തിച്ച് വേണ്ട സഹായങ്ങൾ ചെയ്ത് നൽകുകയാണ് മക്കൾ ചെയ്തതെന്ന് ഒന്നാം പ്രതി ലക്ഷ്മിയുടെ അമ്മയും രണ്ടാം പ്രതി ആതിരയുടെ അമ്മയും പറയുന്നു.

സീനിയർ ജൂനിയർ വിദ്യാർത്ഥികളായ ഇവർ തമ്മിൽ ശത്രു ഇല്ലായിരുന്നുവെന്നും മാനസിക പ്രശ്നം കാരണമാണ് അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഇവർ ആവർത്തിക്കുന്നു. പൊലീസ് പറയുന്നത് പോലെ സംഭവത്തിന്‍റെ ദൃക്സാക്ഷി സായി നികിത പ്രതികൾക്കെതിരെ മൊഴി നൽകിയെന്നത് വാസ്തവവിരുദ്ധമാണെന്നും ഇവർ ആരോപിച്ചു.

സാമ്പത്തികമായി കടുത്ത വെല്ലുവിളികൾ അതിജീവിച്ചാണ് ഇവരും മക്കളെ പഠിപ്പിക്കാൻ ഗുൽബർഗയിലേയ്ക്കയച്ചത്. കേസ് നടത്തിപ്പിനും മറ്റുമായി കോളേജ് അധികൃതരുടെ സഹായത്തിലാണ് ഇവരിപ്പോൾ.

click me!