കാലം മാറിയത് അറിയാത്ത വനിത ഹോസ്റ്റലുകള്‍

By Web DeskFirst Published Oct 23, 2016, 6:53 AM IST
Highlights

കൊച്ചി: സമൂഹത്തിന്‍റെ എല്ലാ മേഖലയിലും ഇന്ന് സ്ത്രീകള്‍ ജോലിയെടുക്കുന്നു. എന്നാല്‍ കാലം മാറിയതിനൊപ്പം ജോലിസാഹചര്യങ്ങളും സമയക്രമങ്ങളും മാറിയത് പല വനിതാ ഹോസ്റ്റലുകളും അറിഞ്ഞ മട്ടില്ല. ഐടി നഗരമായ കൊച്ചിയിലെ ഹോസ്റ്റലുകളില്‍  പോലും വൈകീട്ട് 7മണിക്ക് ശേഷം പ്രവേശനമില്ല. രാത്രി വൈകിയും ജോലി  ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക് തലചായ്ക്കാൻ ഇടമില്ലാത്ത അവസ്ഥയാണുളളത്.

വിവിധ ഏജൻസികള്‍ നടത്തിയ പഠനപ്രകാരം സംസ്ഥാനത്തെ സേവന-വ്യവസായ മേഖലകളില്‍ 45ശതമാനം സ്തീകളാണ് ജോലിയെടുക്കുന്നത്. ഇതില്‍ മിക്കവരും ജോലിക്കായി സ്വന്തം വീടുവിട്ട് മാറിനല്‍ക്കുന്നവരുമാണ്. ഇവര്‍ക്ക് സുരക്ഷിതമായ താമസം ഒരുക്കാനുളള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യമാണ് ജോലിക്കാരായ സ്ത്രീകള്‍ക്ക് മുന്നോട്ടുവെക്കാനുളളത്.

click me!