യു.ആർ റാവു അന്തരിച്ചു

Published : Jul 24, 2017, 09:02 AM ISTUpdated : Oct 05, 2018, 12:01 AM IST
യു.ആർ റാവു അന്തരിച്ചു

Synopsis

ബാഗ്ലൂർ:  ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ മുൻ ചെയർമാനുമായ യു.ആർ റാവു(85) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം  ഇന്ന് പുലർച്ചെ 2.30 ഓടെ അന്തരിക്കുകയായിരുന്നു. സതീഷ്​ധവാനു ശേഷം 1984-1994 വരെ ഐ.എസ്​.ആർ.ഒ ചെയർമാനായിരുന്നു. ഫിസിക്കൽ റിസർച്ച്​ ലബോറട്ടറി ചെയർമാൻ, ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​ ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​.  10 അന്താരാഷ്​ട്ര അവാർഡുകളും നിരവധി ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്​. ഈ വർഷം പദ്​മ വിഭൂഷണും ലഭിച്ചു. വിദേശ സർവകലാശാലകളിലും ഉന്നത സ്​ഥാനം വഹിച്ചിട്ടുണ്ട്.

അദംപൂർ ഗ്രാമത്തിൽ  ജനിച്ച ഉദുപൈ രാമചന്ദ്ര റാവു എന്ന യു.ആർ റാവു സതീഷ് ധവാൻ, വിക്രം സാരാഭായ്, എം.ജി.കെ മേനോൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചു. 350 ഓളം ശാസ്ത്ര സാങ്കേതിക പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന ബോലോഗ്ന സർവകലാശാല ഉൾപ്പെടെ ലോകത്തിലെ 25 സർവകലാശാലകൾ  ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ  ആദരിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ