
ചെന്നൈ: മറീന ബീച്ചിൽ 15 ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു . ജല്ലിക്കട്ട് പ്രക്ഷോഭം തുടരണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ .
ജനുവരി 29 മുതല്‍ ഫെബ്രുവരി 12 വരെയാണ് നിരോധരാജ്ഞ. ചെന്നൈ സിറ്റി പൊലീസ് കമീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞയുടെ സാഹചര്യത്തിൽ മറീന ബീച്ചിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സാധിക്കില്ല. കർശന പരിശോധനകൾക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് എത്തുന്നവരെ കടക്കാൻ അനുവദിക്കുകയുള്ളു.
വീണ്ടും ജെല്ലിക്കെട്ട് പ്രക്ഷോഭം ആരംഭിക്കുകയാണെന്ന തരത്തിലുള്ള മെസേജുകൾ സോഷ്യൽ മീഡിയയിലൂടെ വ്യാപിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് വിലക്ക് പ്രഖ്യാപിച്ചതെന്നും പൊലീസ് കമീഷണർ എസ് ജോർജ് പറഞ്ഞു
ജെല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭമാണ് മറീന ബീച്ചിൽ നടന്നത്. പ്രക്ഷോഭത്തിനൊടുവിൽ സംസ്ഥാന സർക്കാര്‍ ജെല്ലികെട്ടിന് അനുകൂലമായി ഓർഡിൻസ് പുറത്തിറക്കി. നടപടിക്ക് ശേഷം പൊലീസ് പ്രക്ഷോഭകാരികളെ ഒഴിപ്പിക്കുന്ന സമയത്ത് വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam