മൂന്നാറില്‍ ബിവറേജസ് ഔട്ട്ലറ്റിനെതിരെ നടന്ന സമരത്തില്‍ സംഘര്‍ഷം

Published : Oct 27, 2017, 11:37 AM ISTUpdated : Oct 04, 2018, 07:54 PM IST
മൂന്നാറില്‍ ബിവറേജസ് ഔട്ട്ലറ്റിനെതിരെ നടന്ന സമരത്തില്‍ സംഘര്‍ഷം

Synopsis

മൂന്നാര്‍: മൂന്നാറില്‍ ബിവറേജസ് ഔട്ട്ലറ്റിനെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. പൊലീസ് ലാത്തി വീശി തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. മൂന്നാറിലെ രണ്ട് ബിവറേജസ് ഔട്ട്ലറ്റുകളില്‍ ഒന്ന് ദേവികുളത്തേക്ക് മാറ്റിയിരുന്നു. മൂന്നാര്‍ കോളനി റോഡില്‍ മറ്റൊരു ഔട്ട്ലറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് ബിവറേജസ് ഔട്ട്ലറ്റ് തുറന്നതോടെ പ്രതിക്ഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഔട്ട്ലറ്റില്‍ നിന്ന് സാധനം വാങ്ങാന്‍ ആള്‍ക്കാരെത്തിയതോടെ പ്രതിക്ഷേധം ശക്തമാക്കി. പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഔട്ട്ലറ്റ് അടച്ച് പൂട്ടുന്നത് വരെ സമരവുമയി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുവതിയെ പൊലീസ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയെന്ന പരാതി; നടപടി ആവശ്യപ്പെട്ട് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച, മഹിളാ മോർച്ച ഇന്ന് മാർച്ച് നടത്തും
'രാജ്യത്ത് എഐയ്ക്ക് കടിഞ്ഞാൺ വേണം'; പുതിയ നിയമം വേണമെന്ന് പാർലമെൻ്റ്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ