സ്ഥലമേറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കലമുടക്കൽ സമരവുമായി നാട്ടുകാര്‍

Web Desk |  
Published : Apr 04, 2018, 02:12 PM ISTUpdated : Jun 08, 2018, 05:47 PM IST
സ്ഥലമേറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കലമുടക്കൽ സമരവുമായി നാട്ടുകാര്‍

Synopsis

രണ്ടാമതും സ്ഥലവും വീടും വിട്ടുനൽകേണ്ടി വരുന്നതിനെതിരെ നാട്ടുകാര്‍

കൊച്ചി: റോഡ് വികസനത്തിനായി രണ്ടാം വട്ടവും സ്ഥലമേറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കലമുടക്കൽ സമരം. എന്‍എച്ച് 17ൽ ഇടപ്പള്ളി മൂത്തുകുന്നം ദേശീയപാതയ്ക്ക് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി എറണാകുളം കളക്ടേറ്റിന് മുന്നിലെത്തിയത്. ദേശീയ പാതാവികസനത്തിനായി ഒരിക്കൽ സ്ഥലം വിട്ടു നൽകിയവർ രണ്ടാമതും സ്ഥലവും വീടും വിട്ടുനൽകേണ്ട അവസ്ഥയിലാണ്.

ഇടപ്പള്ളി മുതൽ മൂത്തുക്കുന്നം വരെ 24 കിലോമീറ്റർ പാതയോരത്തെ 2000 കുടുംബങ്ങളാണ് കുടിയിറക്കൽ ഭീഷണിയിലായത്. വർഷങ്ങൾക്ക് മുമ്പ് ദേശീയപാത 30 മീറ്റർ വികസിപ്പിക്കുന്നതിനായി രണ്ട് ഘട്ടമായി ഇവരുടെ സ്ഥലവും, വീടും ഏറ്റെടുത്തിരുന്നു. അന്ന് സ്ഥലം സർക്കാരിന് വിട്ട് നൽകി, നഷ്ടപരിഹാരം കിട്ടിയ തുച്ഛമായ തുകകൊണ്ടും, കടം വാങ്ങിയും ബാക്കിയുള്ള സ്ഥലത്ത് രണ്ടാമത് വീട് പണിതു. എന്നാൽ ദേശീയപാത 45 മീറ്ററാക്കാൻ രണ്ടാമതും സ്ഥലം വിട്ട് നൽകേണ്ട അവസ്ഥയിലാണ് ഇവർ. സർവ്വെ തുടങ്ങിയാൽ പണിത വീട്ട് പൊളിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് 800 കുടുംബങ്ങൾ

നിലവിൽ ഏറ്റെടുത്ത 30 മീറ്ററിൽ തന്നെ 6 വരിപാതയും, ആവശ്യമെങ്കിൽ എലിവേറ്റഡ് ഹൈവേയും പണിയണമെന്നാണ് സമരസമിതിയുടെ ആവശ്യം. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും രണ്ടാമത് വീട് നഷ്ടമാകുന്നവർക്ക് പ്രത്യേക പരിഗണന നൽകുമെന്നുമാണ് ജില്ലാ കളക്ടറുടെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു