ജെഎന്‍യുവില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനെതിരെ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം

Web Desk |  
Published : Mar 25, 2018, 06:17 PM ISTUpdated : Jun 08, 2018, 05:45 PM IST
ജെഎന്‍യുവില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനെതിരെ  പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം

Synopsis

ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആക്രമിച്ച സംഭവം പ്രതിഷേധവുമായി ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ പൊലീസ് ആക്രമിച്ചതിനെതിരെ ദില്ലി പൊലീസ് ആസ്ഥാനത്ത് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ക്യാമറകള്‍ താഴെ വച്ച് മുദ്രാവാക്യം മുഴക്കി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ അധ്യാപകന്‍ അതുല്‍ ജോഹ്രിറിയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിക്ഷേധം സംഘടിപ്പിച്ചത്. ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്യണമെന്നും എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്യണമെന്നും പൊലീസ് കമ്മീഷണര്‍ ഈ വിഷയത്തില്‍ സംസാരിക്കണമെന്നുമാണ് പ്രതിഷേധം സംഘടിപ്പിച്ചവരുടെ ആവശ്യം. ആക്രമിക്കപ്പെട്ട രണ്ടു വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റുകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം, ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി BMW ബൈക്ക് ഓടിക്കുന്നു ' : ജോണ്‍ ബ്രിട്ടാസ്
ശബരിമല സ്വർണക്കൊള്ള കേസ് ഇനി ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്