കാണാതായ ജസ്നക്ക് വേണ്ടി നവമാധ്യമക്കൂട്ടായ്മയുടെ പ്രതിഷേധ ജാഥ

Web Desk |  
Published : May 02, 2018, 03:10 PM ISTUpdated : Jun 08, 2018, 05:44 PM IST
കാണാതായ ജസ്നക്ക് വേണ്ടി നവമാധ്യമക്കൂട്ടായ്മയുടെ പ്രതിഷേധ ജാഥ

Synopsis

ജസ്നക്ക് വേണ്ടി നവ മാധ്യമകൂട്ടായ്മ അന്വേഷണത്തിൽ വീഴ്ചയെന്നാരോപണം മൗനജാഥ നടത്തി  

കോട്ടയം:കാണാതായ കോളേജ് വിദ്യാർത്ഥി ജസ്നക്കായുള്ള അന്വേഷണത്തിൽ വീഴ്ചയെന്നാരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ നവമാധ്യമ കൂട്ടായ്മയുടെ പ്രതിഷേധ ജാഥ. സെന്‍റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥി ജസ്നയെ 40 ദിവസം മുമ്പാണ് കാണാതായത്. ബികോം വിദ്യാർത്ഥി ജസ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ ജസ്ന എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധ ധർണ്ണ മൗന ജാഥ എന്നിവയിൽ നിരവധിപേരാണ് പങ്കെടുത്തത്. മനുഷ്യാവകാശകമ്മിഷന് നൽകാനുള്ള നിവേദനത്തിൽ ഒപ്പ് ശേഖരണവും നടത്തി. മാർച്ച് 22 ന് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും മുണ്ടക്കയത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ജസ്നയെ പിന്നീട് കാണാതായി. പത്തനംതിട്ട വെച്ചൂച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ഒന്നാം പ്രതി എം സി അനൂപിന് അനുവദിച്ചത് 20 ദിവസം; സ്വാഭാവികമെന്ന് ജയിൽ അധികൃതർ
ജനകീയ പ്രക്ഷോഭത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത് 538 പേർ; അമേരിക്കയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാൻ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ്