നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പ്; നിക്ഷേപകന്‍റെ മൃതദേഹം റോഡില്‍ വച്ച് പ്രതിഷേധം

Published : Oct 29, 2017, 11:53 PM ISTUpdated : Oct 05, 2018, 03:35 AM IST
നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പ്; നിക്ഷേപകന്‍റെ മൃതദേഹം റോഡില്‍ വച്ച് പ്രതിഷേധം

Synopsis

തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പ് കേസില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൃതദേഹം റോഡില്‍ വച്ച് പ്രതിഷേധം. തിരുവനന്തപുരം- കന്യാകുമാരി ദേശീയപാതയിലെ ഉദിയന്‍കുളങ്ങരയിലാണ് ആക്ഷന്‍ കൗണ്‍സില്‍ റോഡ് ഉപരോധിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കൊണ്ടുവരുംവഴിയായിരുന്നു പ്രതിഷേധം. 

ആംബുലന്‍സ് നിര്‍ത്തിയിട്ട് ദേശീയ പാത ഉപരോധിച്ച ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ഗതാഗതം തടഞ്ഞു. പാറശാലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായിരുന്ന നിര്‍മ്മല്‍ കൃഷ്ണ ചിട്ടി കമ്പനി പൂട്ടി ഉടമ മുങ്ങിയിട്ട് ആഴ്ചകളായി. ഇതിനിടെയാണ് ഉദിയന്‍കുളങ്ങര സ്വദേശി വേണുഗോപാലന്‍ നായര്‍ മകളുടെ വിവാഹാവശ്യത്തിനുള്ള പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത്‌ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ ഇന്ത്യയുടെ ശ്രമം ഫലം കണ്ടു, മോദിയുടെ സന്ദർശനത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പോലകൾ തിരികെ നൽകി നെതർലൻഡ്സ്; ചോള രാജവംശത്തിന്റെ സുപ്രധാന ചരിത്രരേഖ
വഴിത്തിരുവാകുമോ പാകിസ്ഥാന്‍റെ പുതിയ നീക്കം, പാക് ആഭ്യന്തര മന്ത്രി നേരിട്ട് ഇറാനിലെത്തി; സമാധാന ചർച്ചകൾ പുനരാംരംഭിക്കാൻ നീക്കം