പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ഉമ്മന്‍ ചാണ്ടി

Published : Dec 22, 2016, 02:22 PM ISTUpdated : Oct 04, 2018, 05:50 PM IST
പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ഉമ്മന്‍ ചാണ്ടി

Synopsis

തിരുവനന്തപുരം:ഡിസംബര്‍ 21-ന് കാലാവധി തീരുന്ന  170-ഓളം പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കി.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരുടേയും പ്രായപരിധി കഴിയുന്ന സാഹചര്യത്തില്‍ മാനുഷിക പരിഗണന നല്‍കി നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനും പുതിയ റാങ്ക് ലിസ്റ്റുകള്‍ വരുന്നതുവരെ പ്രസ്തുത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനും  അടിയന്തര നടപടി സ്വീകരിക്കണമെന്ന്  ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു. 

കെ.എസ്.ഇ.ബി. മസ്ദൂര്‍ / വര്‍ക്കര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍, കേരള സ്റ്റാഫ് നഴ്‌സ് റാങ്ക് ഹോള്‍േഡഴ്‌സ് അസോസിയേഷന്‍, കേരള ഹയര്‍ സെക്കണ്‍റി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ നല്‍കിയ നിവേദനം കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം; സംസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങൾ, ബാറുകൾ രാത്രി 12 വരെ പ്രവർത്തിക്കും
ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ഡി മണി, പിന്നിൽ ഇരുഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിൽ എസ്ഐടി