പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘം ഈ മാസം 22ന് യാത്ര തിരിക്കും

Web Desk |  
Published : Jan 16, 2017, 07:34 PM ISTUpdated : Oct 05, 2018, 02:42 AM IST
പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘം ഈ മാസം 22ന് യാത്ര തിരിക്കും

Synopsis

ദുബായ്: രാജ്യത്തിന്റെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ്റ്റു ബി ആന്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍. പ്രവാസലോകത്തെ 16 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായുള്ള പിടിബിഐ സംഘം ഈ മാസം 22ന് ഡല്‍ഹിയിലേക്ക് യാത്രതിരിക്കും.

ഇന്ത്യയെ അടുത്തറിയാനുള്ള യാത്രയ്‌ക്കായി പ്രവാസി വിദ്യാര്‍ത്ഥികള്‍ ഒരുങ്ങിക്കഴിഞ്ഞു. പാഠപുസ്‌തകങ്ങളില്‍ അറിഞ്ഞ ഇന്ത്യയെ അടുത്തറിയാനുള്ള ആകാംക്ഷയിലാണ് ദുബായ് ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ നേഹാ സുല്‍ഫിയും അന്നാ തോമസും. തിരുവന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ നേഹ മികച്ചൊരു പാട്ടുകാരി കൂടിയാണ്. ഒരുതവണ പരാജയപ്പെട്ട കോട്ടയം സ്വദേശിനി അന്നാ തോമസ് ഇത്തവണ കഠിനാധ്വാനത്തിലൂടെയാണ് ന്യൂസ് പ്രൗഡ്റ്റു ബി ആന്‍ ഇന്ത്യന്‍ പരീക്ഷയില്‍ വിജയിയായത്. ഇന്ത്യയുടെ ചരിത്രപ്രധാനസ്ഥലങ്ങളിലൂടെയുള്ള യാത്ര എന്നതിനേക്കാള്‍ ഉപരി, രാഷ്‌ട്രപതിയെ നേരില്‍ കാണാനാകുന്നതിന്റെ ആവേശത്തിലാണ് അന്നാ തോമസ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി.
 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോശമായി പെരുമാറിയ അധ്യാപകനെ ചെരിപ്പ് കൊണ്ടടിച്ച് വിദ്യാർത്ഥിനി, ബെം​ഗളൂരുവിൽ അസിസ്റ്റന്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു
പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസം: ജെഇഇ പരീക്ഷയ്ക്ക് ഇന്ത്യയ്ക്ക് പുറത്തും സെന്ററുകൾ, ദുബായിലും കുവൈത്തിലും കേന്ദ്രങ്ങൾ