പള്‍സര്‍ സുനിയുടെ അറസ്റ്റ് അംഗീകരിച്ച് കോടതി

Published : Feb 23, 2017, 12:07 PM ISTUpdated : Oct 04, 2018, 06:53 PM IST
പള്‍സര്‍ സുനിയുടെ അറസ്റ്റ് അംഗീകരിച്ച് കോടതി

Synopsis

കൊച്ചി: ബലമായി പിടികൂടിയ പ്രതികളെ തിരികെയെത്തിക്കണമെന്ന  അഭിഭാഷകരുടെ ആവശ്യം എറണാകുളം എ സിജെ എം കോടതി തളളി.  പ്രതികളെ അടിയന്തരമായി അന്വേഷണ ഉദ്യോഗസ്ഥനായ നെടുന്പാശേരി സിഐക്ക് കൈമാറാനാണ് നിർദേശം. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പിന്നീട് കോടതിയിൽ ഹാജരാക്കിയാൽ മതിയാകും. എന്നാൽ അഭിഭാഷക വേഷത്തിലാണ് ഇരുപ്രതികളും ഇന്നുച്ചയോടെ കോടതി മുറിയിൽ എത്തിയതന്ന് വ്യക്തമായി

 പൾസർ സുനിയേയും വിജിഷിനേയും കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതിന് തൊട്ടുപിന്നാലെയാണ് അഭിഭാഷകർ മജിസ്ട്രേറ്റിന് പരാതി നൽകിയത്. കീഴടങ്ങുകയാണെന്ന് രേഖാമൂലം കോടതിയെ അറിയിച്ചതിന് ശേഷവും ബലമായി പ്രതികളെ കൊണ്ടുപോയത് ചട്ടവിരുദ്ധമാണെന്നും  ഇവരെ തിരികെ ഹാജരാക്കണമെന്നുമായിരുന്നു ആവശ്യം. പരാതിയിൽ തുറന്ന കോടതിയിൽ വാദവും നടന്നു. 

ചട്ടവിരുദ്ധമായ നടപടി എന്ന ആരോപണം പരിഗണിച്ചാണ് പ്രതികളെ ഉടൻ  അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ  ഹാജരാക്കാൻ നിർദേശിച്ചത്.  പ്രതികളെ പിടികൂടിയ സെൻട്രൽ സിഐ തന്നെ ഇവരെ നെടുന്പാശേരി പൊലീസിന് കൈമാറണം. അറസ്റ്റ് രേഖപ്പെടുത്തിയശേഷം അവരാണ് കോടതിയിൽ എത്തിക്കേണ്ടത്. എന്നാൽ 24 മണിക്കൂറിനകം ഹാജരാക്കിയാൽ മതിയാകും


എന്നാൽ പ്രതികൾ കൊച്ചിയിലേക്കെത്തുന്നതായി രാവിലെ തന്നെ പൊലീസിന് വിവരം കിട്ടിയിരുന്നു. ഇതനുസരിച്ച് പ്രതികളുടെ അഭിഭാശകരെ പിന്തുടരുകയും ചെയ്തു. 12. 50ന് ഇവർ ബൈക്കിൾ ജോസ് ജംങ്ഷനിലെത്തി. ഇക്കാര്യം അറിഞ്ഞ പൊലീസ് പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്കിൽപെട്ടതിനാൽ പിന്തുടരാനായില്ല. 

ഈ സമയം കൊണ്ട് കോടതി പരിസരത്ത് പ്രതികൾ എത്തുകയും ചെയ്തു. എന്നാൽ പൾസ8 സുനി അടക്കമുളളവർ അഭിഭാഷക വേഷത്തിലായതിനാൽ അവിടെയുണ്ടായിപരുന്നവർക്ക് സംശയം തോന്നിയില്ല. ഒടുവിൽ കോടതിയിൽ എത്തിയ കാര്യം എ പി പി അറിയച്ചതോടെയാണ് പൊലീസ് പാഞ്ഞെത്തി ബലമായി കൊണ്ടുപോയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി , ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ,കാറ്ററിം​ഗ് കമ്പനിക്ക് 50 ലക്ഷം പിഴ ,കരാർ റദ്ദാക്കി
മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ തടയാൻ അണിയറ നീക്കങ്ങൾ, യുഡിഎഫിന് പിഡിപിയുടെ പിന്തുണ, നിർണായകമാകുക എസ്ഡിപിഐ നിലപാട്