പുതുവൈപ്പ്; മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

Published : Jun 21, 2017, 08:54 AM ISTUpdated : Oct 05, 2018, 01:47 AM IST
പുതുവൈപ്പ്; മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

Synopsis

കൊച്ചി: പുതുവൈപ്പിലെ എൽപിജി ടെർമിനൽ പദ്ധതിക്കെതിരായി സമരം ചെയ്യുന്ന ജനകീയ സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. രാവിലെ 11 ന് മുഖ്യമന്ത്രി ചേമ്പറിലാണ് ചർച്ച. സമരസമിതിയുടെ മൂന്ന് പ്രതിനിധികൾ, വരാപ്പുഴ ആർച്ച്ബിഷപ്പിന്‍റെ പ്രതിനിധി, പ്രാദേശിക ജനപ്രതിനിധികൾ,  രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കൾ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

എൽപിജി ടെർമിനൽ വേണ്ടെന്ന  നിലപാട് യോഗത്തിൽ ഉന്നയിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.  സമരം ചെയ്ത നാട്ടുകാർക്കെതിരായ പൊലീസ് നടപടിയിൽ ഡിസിപി യതീഷ് ചന്ദ്രയടക്കമുള്ള പൊലീസുകാർക്കെതിരെ  നടപടി വേണമെന്ന്  യോഗത്തിൽ ആവശ്യപ്പെടും. ഇതോടൊപ്പം, സമരം ചെയ്തവർക്കെതിരെ പൊലീസ് ചുമത്തിയ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും നേതാക്കൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?
സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ