ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പുതിയ പാക് സൈനിക മേധാവിയുടെ നിര്‍ദ്ദേശം

By Web DeskFirst Published Dec 3, 2016, 2:24 AM IST
Highlights

നിയന്ത്രണ രേഖയില്‍ ഇന്ത്യ കരാര്‍ ലംഘനം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‍വയുടെ നിര്‍ദ്ദേശം. അധികാരമേറ്റ ശേഷം സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു ബജ്‍വ. പ്രസംഗത്തില്‍ കശ്മീര്‍ വിഷയവും അദ്ദേഹം ഉയര്‍ത്തി. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഏതൊരു നീക്കത്തിനും പൂര്‍ണ്ണ ശക്തിയോടെ ഏറ്റവും കൃത്യമായി മറുപടി കൊടുക്കണമെന്നാണ് ബജ്‍വയുടെ നിര്‍ദ്ദേശം. കശ്മീരില്‍  ഇന്ത്യന്‍ സൈന്യം നടത്തുന്ന അക്രമങ്ങളില്‍ നിന്ന് ലോകത്തിന്‍റെ ശ്രദ്ധ തിരിക്കാന്‍ പാക്കിസ്ഥാന് നേരെ ഇന്ത്യ കൂടുതല്‍  ആക്രമണങ്ങള്‍ നടത്തുകയാണ് ഇന്ത്യയെന്നും ബജ്‍വ പറഞ്ഞതായി പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.


 

click me!