
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നി മാറി. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.ഖത്തറിൽ നിന്നെത്തിയ ഖത്തർ എയർവേയ്സ് വിമാനമാണ് മഴ മൂലം റൺവേയിൽ നിന്നും അൽപ്പം തെന്നിമാറിയത്.
പൈലറ്റിന്റെ ജാഗ്രത മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവായി. യാത്രക്കാർക്ക് പരിക്കില്ല. വിമാനം തെന്നിമാറിയതിനെ തുടർന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനം പുറപ്പെടാനായില്ല. ഈ വിമാനത്തിൽ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തിൽ യാത്രയാക്കും.
കനത്ത മഴയെ തുടർന്ന് പൈലറ്റിന് റൺവേ കാണാതെ പോയതാവും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇൗ വർഷം ഇത് മൂന്നാം തവണയാണ് കൊച്ചി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറുന്നത്. സംഭവത്തിൽ ഡിജിസിഎയും ഖത്തർ എയർവേഴ്സും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam