
ഉപരോധം പിൻവലിക്കാൻ സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും പുതിയ വ്യവസ്ഥകൾ മുന്നോട്ടുവച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ഖത്തർ അമീർ ഷേക് തമീം ബിൻ ഹമദ് അൽ താനി. ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാതെയുള്ള നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. . ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് അമീർ പ്രസ്താവന നടത്തുന്നത്. ഖത്തറിനെ ഒറ്റപ്പെടുത്തിയത് കീഴ്വഴക്കമില്ലാത്ത നടപടിയാണ്. കുവൈറ്റും അമേരിക്കയും ജർമ്മനിയും ഉൾപ്പെടെയുള്ള രാജ്യങ്ങുടെ ഇടപെടലുകൾ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അവശ്യഘട്ടത്തിൽ അടിയന്തര സഹായവുമായെത്തിയ തുർക്കിക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam